ലഹരി വേട്ട; ഒറ്റദിവസം പിടികൂടിയത് 23 പേരെ


ലഹരി വ്യാപനം വാർത്തകളില്‍ നിറയവേ, ലഹരിവേട്ട കർശനമാക്കി പൊലീസ്. റൂറല്‍, സിറ്റി പൊലീസ് ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്.മയക്കുമരുന്നിന് എതിരെ കണ്ണി മുറിയാതെ വലവിരിച്ച്‌ തൃശൂർ റൂറല്‍ പൊലീസ്. പിടിയിലായത് വൻ ലഹരി മാഫിയയുടെ കണ്ണികള്‍. 'ഓപ്പറേഷൻ ഡി ഹണ്ടി'ന്റെ ഭാഗമായി തൃശൂർ റൂറല്‍ പൊലീസ് ഒരു ദിവസം കൊണ്ട് മാത്രം പിടികൂടിയത് 23 പേരെയാണ്. 50 പേരെ പരിശോധിച്ച്‌ 18 കേസ് രജിസ്റ്റർ ചെയ്തു. നാല് പേരെ റിമാൻഡ് ചെയ്തു. 16.676 ഗ്രാം എം.ഡി.എം.എ, 23.610 കിലോഗ്രാം കഞ്ചാവ്, 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം എന്നിവ പിടിച്ചെടുത്തു. ഇതര സംസ്ഥാനത്തില്‍ വൻതോതില്‍ കഞ്ചാവ് ഒഴുകുന്നുണ്ട്. അതുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പരിശോധന കർശനമാണ്. ഇതിനൊപ്പം ചിലയിടങ്ങളില്‍ കഞ്ചാവ് മയക്കുമരുന്ന് വില്‍പ്പനകള്‍ക്ക് നേതൃത്വം നല്‍കുന്ന ഗുണ്ടാസംഘങ്ങളെയും പൊക്കി നടപടി സ്വീകരിച്ചുവരികയാണ്. വിവിധ ഇടങ്ങളില്‍ നിന്ന് രാസലഹരി ഉള്‍പ്പെടെ പിടികൂടി.കൊരട്ടി : 23 കിലോ കഞ്ചാവ്

അന്തിക്കാട് : 16.670 ഗ്രാം സിന്തറ്റിക് ലഹരി, ഇലക്‌ട്രോണിക് ത്രാസ്
വാടാനപ്പിള്ളി : 105 ഗ്രാം കഞ്ചാവ്
ചാലക്കുടി : രാസലഹരി, കഞ്ചാവ്, നിരോധിത പുകയില ഉത്പന്നം
വലപ്പാട് : 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം
കയ്പ്പമംഗലം : 10 എം.എല്‍ സിറിഞ്ചില്‍ രാസ ലഹരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price