കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്
അയ്യമ്പുഴ സ്വദേശി കോഷ്ണായി വീട്ടിൽ പ്രസാദ് (50) വയസുകാരനെ ആന തുമ്പി കൈ കൊണ്ട് എടുത്തെറിഞ്ഞു.ഗുരുതരമായി പരിക്കേറ്റ ഇയാളെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് രാവിലെ 7:30ഓടെ കല്ലാല എസ്റ്റേറ്റ് ഇ ഡിവിഷൻ 13ആം ബ്ലോക്കിൽ വെച്ചാണ് സംഭവമുണ്ടായത്.
സ്ത്രീ തൊഴിലാളികൾ കാട് വെട്ടുന്നതിനായി ഇറങ്ങിയ കശുമാവിൻ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ തുരുതുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.
ആനയെ ഓടിക്കുന്നതിനിടയിൽ പിന്നിൽ നിന്ന് വന്ന മറ്റൊരു ആന പ്രസാദിനെ തുമ്പിക്കൈ കൊണ്ട് എടുത്തു എറിയുകയായിരുന്നു. നിലവിളി കേട്ട് എത്തിയ മറ്റു തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
ആക്രമണത്തിൽ ഇയാളുടെ വാരിയെല്ലുകൾ ഒടിഞ്ഞ് ലെൻസിൽ കയറിയ നിലയിലാണ്.
0 അഭിപ്രായങ്ങള്‍