ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അളഗപ്പനഗർ പഞ്ചായത്തിലെ പാരിജാതം ഹരിത സേനക്കും സുവർണ സംഘത്തിനും കാർഷികോപകരണങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ വി.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. ഹരിത സേനാംഗo സംഗീത മണിക്കുട്ടൻ സംസാരിച്ചു. ജില്ലയിലുടനീളം തരിശു നിലങ്ങളിൽ കൃഷി ചെയ്ത് സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ നേടിയ ഹരിതസേന പ്രവർത്തകർക്കാണ് കാർഷികോപകരണങ്ങൾ വിതരണം ചെയ്തത്.
0 അഭിപ്രായങ്ങള്‍