വഴക്കിനെതുടർന്നുള്ള വിരോധത്തില്‍ യുവാവിനെ മർദിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കഴിന്പ്രം സ്വദേശി ചാരിച്ചെട്ടി വീട്ടില്‍ സന്തോഷിനെ (43) വലപ്പാട് പോലിസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ നാലിനു വൈകീട്ട് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.കഴിന്പ്രം സുനാമി കോളനി സ്വ ദേശി സജീവനെ പ്രതി ഇരുന്പുവടികൊണ്ട് ആക്രമിക്കുകയും ഗുരുതര പരിക്കേല്പിക്കുകയുമായിരുന്നു. പിന്നീട് ഒളിവില്‍പോയ പ്രതിയെ വലപ്പാട് ബീച്ച് പരിസരത്തുനിന്നുമാണ് ഇൻസ്പെക്ടർ എം.കെ. രമേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. 16 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സന്തോഷ്.
0 അഭിപ്രായങ്ങള്‍