തൃശൂർ തങ്കമണി കയറ്റത്തെ കിണറ്റിൽ വർക്ക്ഷോപ്പ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. വല്ലച്ചിറ സ്വദേശി സന്തോഷ് കൊല്ലപ്പെട്ട കേസിലാണ് വഴിത്തിരിവുണ്ടായത്.സംഭവത്തില്‍ തൃശൂർ സ്വദേശി വിനയനെ(60) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മദ്യം വാങ്ങിയ ബില്ലാണ് കേസ് തെളിയിക്കാൻ സഹായിച്ചത്. സന്തോഷിന്‍റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ബില്ലിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്.
0 അഭിപ്രായങ്ങള്‍