കർണാടകയിൽ ഇ. ഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരനായ ഗ്രേഡ് എഎസ്ഐക്ക് സസ്പെന്ഷൻ. കൊടുങ്ങല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഷെഫീർ ബാബുവിനെയാണ് തൃശൂർ റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. കർണാടക സ്പീക്കറുടെ ബന്ധുവായ തീപ്പെട്ടി വ്യവസായിയുടെ വീട്ടിൽ എത്തിയാണ് ഇയാളുടെ നേതൃത്വത്തിൽ പരിശോധന നടത്തി മൂന്ന് കോടി രൂപ തട്ടിയത്.കർണാടകയിലെ വിറ്റില പോലീസ് ഇരിങ്ങാലക്കുടയിലെ പോലീസ് ക്വാർട്ടേഴ്സിൽ എത്തി കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കർണാടകയിൽ നിന്നെത്തിയ പോലീസ് സംഘം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ
അനുമതിയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ ഇയാൾ കർണാടക ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.കേസിൽ കൊല്ലം സ്വദേശികളായ രണ്ടുപേരെ കഴിഞ്ഞയാഴ്ച കർണാടക പോലീസ് പിടികൂടിയിരുന്നു. കടവൂർ സ്വദേശി അനിൽ ആന്റണി, അഞ്ചാലുംമൂട് പെരുമൺ സ്വദേശി സച്ചിൻ എന്നിവരാണ് പിടിയിലായത്. ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
0 അഭിപ്രായങ്ങള്‍