ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ


തല്ല് കേസ്സിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ  കുപ്രസിദ്ധ കുറ്റവാളി ഡ്യൂക്ക് പ്രവീൺ കാട്ടൂർ പോലീസിന്റെ പിടിയിലായി. പുറത്തിശ്ശേരി സ്വദേശി മുതിരപ്പറമ്പിൽ വീട്ടിൽ 28 വയസ്സുള്ള പ്രവീൺ എന്ന ഡ്യൂക്ക് പ്രവീൺ ആണ് അറസ്റ്റിലായത്. പ്രവീണിന്  ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷൻ പരിധികളിലായി അടിപിടി കേസുകൾ നിലവിലുണ്ട്. 2017 ൽ കൊരട്ടി പോലീസ് സ്റ്റേഷനിൽ കമ്പിവടി കൊണ്ട് തലക്കടിച്ച  മോഷണം നടത്തിയ  കേസിലും 2018 ൽ മാള പോലീസ് സ്റ്റേഷനിൽ വടിവാൾ വച്ച് ആക്രമിച്ച കേസിലും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ വീട് കയറി ആക്രമിച്ച കേസിലും  ഉൾപ്പെടെ പ്രതിയാണ്. നേരത്തെ ഇയാൾക്കെതിരെ കാപ്പയും ചുമത്തപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍