ചെങ്ങാലൂർ മനയ്ക്കലക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൊട്ടിക്കിടക്കുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മാർച്ചും ധർണ്ണയും നടത്തി. കോൺഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പ് ഹൗസിലേക്ക് നടത്തിയ മാർച്ച് പുതുക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, വി.കെ. വേലുക്കുട്ടി, ഷൈനി ജോജു, രജനി സുധാകരൻ ,രതി ബാബു, പ്രീതി ബാലകൃഷ്ണൻ , ജെയിംസ് പറപ്പുള്ളി , ജെസ്റ്റിൻ ആറ്റുപുറം എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍