സ്വര്‍ണവില കുത്തനെ കുറയുന്നു


സ്വര്‍ണവില കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ സ്വര്‍ണം ഇന്നലെയും ഇന്നും താഴ്ന്നു.രണ്ട് ദിവസത്തിനിടെ ആയിരത്തോളം രൂപയാണ് പവന്‍മേല്‍ കുറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63520 രൂപയാണ് വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7940 രൂപയായി. പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ രാവിലെ 640 രൂപ ഉയര്‍ന്നിരുന്നു എങ്കിലും പിന്നീട് ഉച്ചയോടെ 400 രൂപ കുറഞ്ഞിരുന്നു. ഇന്നും വില ഇടിഞ്ഞതോടെ ആയിരത്തോളം രൂപയുടെ കുറവ് രണ്ട് ദിവസത്തിനിടെയുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍