പൊലിമ പുതുക്കാട്
ആറാം ഘട്ടം വിളവെടുത്ത ഉൽപ്പന്നങ്ങളുടെ കൈമാറ്റവും മികച്ച അയൽക്കൂട്ടങ്ങൾക്കുള്ള പുരസ്കാര വിതരണവും നടന്നു. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മികച്ച അയൽക്കൂട്ടത്തിനുള്ള പുരസ്കാരം മറ്റത്തൂർ ഗ്രാമ പഞ്ചായത്തിലെ കൈരളി അയൽക്കൂട്ടത്തിന് ലഭിച്ചു. രണ്ടാം സ്ഥാനം അളഗപ്പനഗർ ജീവഅയൽക്കൂട്ടവും മൂന്നാം സ്ഥാനം നെന്മണിക്കര പ്രതിഭ അയൽക്കൂട്ടവും നേടി.
കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ആമ്പല്ലൂർ വെച്ച് നടന്ന ചടങ്ങിൽ അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കാെടകര ബ്ലാേക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ചന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ, ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റുമാരായ സുന്ദരി മോഹൻദാസ്, കലാ പ്രിയ സുരേഷ്, ജനപ്രതിനിധികളായ ഭാഗ്യവതി ചന്ദ്രൻ, ടെസ്സി വിൽസൺ, പ്രിൻസി ഡേവീസ്, ജിജോ ജോൺ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ സി.ബി. സുരേഷ്, വർഗ്ഗീസ് ആൻ്റണി, കൃഷി അസി ഡയറക്ടർ ഡോ: സ്വപ്ന.എസ്., കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ദീപ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ഗിരിജ പ്രേംകുമാർ, അളഗപ്പനഗർ പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ് എന്നിവർ സംസാരിച്ചു.
വിജയികൾക്കുള്ള പുരസ്കാര സമർപണവും എം.എൽ.എ. നിർവഹിച്ചു.
0 അഭിപ്രായങ്ങള്‍