ലോഡ്ജിൽ നിന്ന് സ്വർണ്ണം കവർന്ന കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ


തൃശ്ശൂരിലെ ലോഡ്ജിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവത്തിൽ  ഒരു പ്രതി കൂടി അറസ്റ്റിലായി.തിരുവനന്തപുരം സ്വദേശി ആഞ്ജനേയനാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞവർഷം ജൂലൈ മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വെളിയന്നൂരിലെ ലോഡ്ജിൽ താമസിച്ചിരുന്ന സ്വർണ വ്യാപാരിയെ കത്തി കാട്ടി 42 ലക്ഷം രൂപ വിലമതിക്കുന്ന 627 ഗ്രാം സ്വർണ്ണം കവർന്ന കേസിലാണ് ആഞ്ജനേയൻ പിടിയിലായത്. കേസിലെ മറ്റു പ്രതികൾ നേരത്തെ പിടിയിലായിരുന്നു.
 തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം സിറ്റി എസിപിയുടെ സ്‌ക്വാഡ്  ഉൾപ്പെടെയുള്ള പോലീസ് സംഘമാണ്  പ്രതിയെ പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് തൃശ്ശൂർ ഈസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍