യുവാവിനെ മർദിച്ച ആളൂർ സ്വദേശി അറസ്റ്റിൽ


ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ ഒരാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.
ആളൂർ വെള്ളാഞ്ചിറ സ്വദേശി ഇല്ലത്തുപറമ്പിൽ വീട്ടിൽ 18 വയസുള്ള മുഹമ്മദ് ഷഹിൻ ആണ് അറസ്റ്റിലായത്.
കൈപ്പമംഗലം സ്വദേശിയായ 41 വയസുള്ള ജുബിനാണ് മർദനമേറ്റത്.  ഫെബ്രുവരി 18 ന്  വൈകീട്ടായിരുന്നു സംഭവം.
പുന്നേലിപ്പിടിയിലുള്ള കാറ്ററിങ്ങ് യൂണിറ്റിലേക്ക് 5 പേർ അതിക്രമിച്ച് കയറി ജുബിന്റെ തലയിലും കൈകളിലും, കാലിലും  ഇരുമ്പുവടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. കാറ്ററിങ്ങ് ജോലിക്ക് വരുമ്പോൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുതെന്ന് ജുബിൻ പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് ഇയാളെ ആക്രമിച്ചത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹിനെ ആളൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ആളൂർ എസ്എച്ച്ഒ കെ.എം. ബിനീഷ്, എസ്ഐ രാധാകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച്  എസ്ഐ ടി.ആർ. ബാബു, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ആഷിക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍