ഭാരതീയ പട്ടികജാതി കലാക്ഷേത്രം സർവീസ് സഹകരണ സംഘം വാർഷിക പൊതുയോഗം ഞായറാഴ്ച


കരുവാപ്പടി ഭാരതീയ പട്ടികജാതി കലാക്ഷേത്രം സർവീസ് സഹകരണ സംഘം വാർഷിക പൊതുയോഗവും പൊതുസമ്മേളനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9 ന് മണ്ണംപേട്ട സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് അംഗത്വ വിതരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.സംഘം പ്രസിഡൻ്റ് എൻ.വി.അയ്യപ്പൻ അധ്യക്ഷത വഹിക്കും. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാജേശ്വരി, വിവിധ സഹകരണ സംഘം പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പട്ടികജാതി വർഗ്ഗ വിഭാഗത്തിലെ കലാകാരൻമാരുടെ തൊഴിൽപരമായ ഉന്നമനത്തിനും സാമൂഹിക സാമ്പത്തിക വികസനത്തിനും വേണ്ടി തൃശൂർ ജില്ല പ്രവർത്തന പരിധി നിശ്ചയിച്ചാണ് സംഘം പ്രവർത്തിക്കുന്നത്.സംഘം പ്രസിഡൻ്റ് എൻ.വി.അയ്യപ്പൻ, ബോർഡ്‌ മെമ്പർ എം.സി.ഗോപി, ജനകീയ സമിതിയംഗം ഉഷ ഉണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍