അളഗപ്പനഗർ പുളിഞ്ചോട് കൈതക്കുളം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു


അളഗപ്പനഗർ പുളിഞ്ചോട് കൈതക്കുളം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കൈതക്കുളം പുനരുദ്ധാരണത്തിൻ്റെയും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവ്വഹിച്ചു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ്  കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഭാഗ്യവതി ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ അശ്വതി പ്രവീൺ,പ്രിൻസി ഡേവിസ്, വി.കെ. വിനീഷ്, പി.എസ്. പ്രിജു, നിമിത ജോസ് എന്നിവർ സംസാരിച്ചു. 
ജില്ലാ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 
75 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍