ഭാര്യയെ സ്റ്റീൽ കസേര കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു.വെള്ളിക്കുളങ്ങര മോനൊടി കൂട്ടാല വീട്ടിൽ 57 വയസുള്ള രാജനെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 9നാണ് കേസിനാസ്പദമായ സംഭവം. മദ്യത്തിന് അടിമയായ രാജൻ സുഹൃത്തുക്കളെയും കൂട്ടി വീട്ടിൽ മദ്യപിക്കാനെത്തിയപ്പോൾ എതിർത്തതാണ് ഭാര്യയെ ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ മദ്യപാനവും ആക്രമണവും ഭയന്ന് മക്കൾ മാറിയാണ് താമസിക്കുന്നത്.വെള്ളികുളങ്ങര ഇൻസ്‌പെക്ടർ കെ. കൃഷ്ണൻ, എസ്ഐ വെൽസ്, ഗ്രേഡ് എസ്ഐമാരായ ജോയ്, സതീശൻ, സീനിയർ സിപിഒ രാഗേഷ്, സെപ്ഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ഷോജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ റിമാന്റ് ചെയ്തു.
0 അഭിപ്രായങ്ങള്‍