മദ്യപിക്കുന്നത് ചോദ്യംചെയ്ത യുവാവിനെ മർദിച്ച്‌ അവശനാക്കിയ മൂന്നുപ്രതികള്‍ അറസ്റ്റില്‍


മദ്യപിക്കുന്നത് ചോദ്യംചെയ്ത യുവാവിനെ മർദിച്ച്‌ അവശനാക്കിയ മൂന്നുപ്രതികള്‍ അറസ്റ്റില്‍. പി.വെമ്ബല്ലൂർ അസ്മാബി കോളജ് പനങ്ങാട്ട്‌വീട്ടില്‍ ഗോകുല്‍(27), പനങ്ങാട് മുള്ളൻബസാർ ശ്രീശാന്ത്(19), എടവിലങ്ങ് കാരഞ്ചരി ബാലു(37)എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 21ന് മതിലകം പോലീസ്‌സ്‌റ്റേഷൻ പരിധിയിലെ അഞ്ചങ്ങാടി ജംഗ്ഷനുസമീപം ഒഴിഞ്ഞപറമ്ബില്‍ മദ്യപിക്കുന്നത് ചോദ്യംചെയ്തതിനെ തുടർന്ന് കാര കാതിയാളം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന പി. വെമ്ബല്ലൂർ ഇല്ലിച്ചോട് പുതുകുളത്ത് വീട്ടില്‍ നൗഫലി(34) നെ അടിക്കുകയും ഇഷ്ടികകൊണ്ട് ഇടിയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, ഫ്രാൻസിസ്, റിജി, സിവില്‍ പോലീസ് ഓഫീസർ ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതില്‍ ഗോകുല്‍ കൊടുങ്ങല്ലൂർ, മതിലകം പോലീസ് സ്റ്റേഷനുകളിലായി നാലു കേസുകളിലും ബാലു കൊടുങ്ങല്ലൂർ, മതിലകം പോലീസ് സ്റ്റേഷനുകളിലായി മൂന്നുകേസുകളിലും പ്രതിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍