ചാലക്കുടി സൗത്ത്ജംഗ്ഷനില്‍ നിന്ന് എംഡിഎംഎയുമായി രണ്ടുപേരും, പോട്ടയില്‍നിന്ന് കഞ്ചാവുമായി ഒരാളും, മാർക്കറ്റ് റോഡില്‍നിന്ന് നിരോധിത പുകയില ഉത്പന്നവുമായി ഒരാളും അറസ്റ്റിലായി.ചാലക്കുടി സൗത്തില്‍ പോലീസ് ജീപ്പുകണ്ട് ഓടിപ്പോകാൻ ശ്രമിച്ച പട്ടാമ്പി മുതുതല സ്വദേശി മുഹമ്മദ് ഫായിസ്(25), പാലക്കാട് തൃത്താല സ്വദേശി മുസ്തഫ(27) എന്നിവരെ എംഡിഎംഎയുമായും, പട്ടാമ്പി സ്വദേശി പുന്നാരംതൊടി മുഫീദ് (27) എന്നയാളെ കഞ്ചാവുമായും, കൊരട്ടി സ്വദേശി ബിജു(48)വിനെ ഹാൻസുമായി ചാലക്കുടി മാർക്കറ്റ് റോഡില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. ചാലക്കുടി എസ്‌ഐ എൻ. പ്രദീപ്, എഎസ്ഐ ജിബി പി.ബാലൻ, സീനിയർ സിവില്‍പോലീസ് ഓഫീസർ ബൈജു, സിവില്‍ പോലീസ് ഓഫീസർ ചഞ്ചല്‍ എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്.
0 അഭിപ്രായങ്ങള്‍