ഗതാഗതക്കുരുക്കിൽ തൃശൂർ നഗരം;കുറുപ്പം റോഡും പൊളിച്ചു


കൊക്കാലെ മുതല്‍ തൃശൂർ റൗണ്ട് വരെ കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനായി കുറുപ്പം റോഡും പൊളിച്ചു തുടങ്ങി.ഇന്നലെ രാവിലെയോടെ ചെട്ടിയങ്ങാടിയിലെ മാരിയമ്മൻ കോവിലിന് സമീപം മുതലാണ് പൊളിക്കല്‍ പ്രവൃത്തി തുടങ്ങിയത്.ഇതിനിടെ വൈകിട്ട് കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള എമറാള്‍ഡ് ഹോട്ടലിന് മുൻപില്‍ ഒരു വാഹനം കേടായതും നഗരത്തെ കുരുക്കിലാക്കി. പൂത്തോള്‍ ഭാഗത്ത് നിന്നും വരുന്ന ബസുകളെ ദിവാൻജി മൂലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് എമറാള്‍ഡ് ഹോട്ടലിന് മുൻപിലൂടെ വെളിയന്നൂർ റോഡ് വഴിയായിരുന്നു പോയിരുന്നത്.വാഹനം തകരാറിലായതോടെ കുറച്ചുനേരം സ്വരാജ് റൗണ്ടിലേക്കുള്ള വാഹനങ്ങള്‍ ദ്വാരക ഹോട്ടല്‍ വഴിതിരിഞ്ഞ് മാരാർ റോഡ് വഴി കടത്തിവിട്ടിരുന്നു. ചെട്ടിയങ്ങാടിയില്‍ നിന്നും കെ.എസ്.ആർ.ടി.സി റിംഗ് റോഡിലേക്കുള്ള ഭാഗം പൊളിക്കുന്നതിന്റെ ഭാഗമായി പൂത്തോള്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫീസ് റോഡിലൂടെ മാത്രം പോകുമ്ബോള്‍ കോർപറേഷന് മുൻപിലും കുരുക്കുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍