12 വയസുകാരിയെ പീഡിപ്പിച്ച കൊടകര സ്വദേശിയായ 25 കാരന് 52 വർഷത്തെ കഠിന തടവും
1,95,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കൊടകര കനകമല സ്വദേശി പെരിങ്ങാടൻ വീട്ടിൽ 25 വയസുള്ള ഹരിപ്രസാദിനെയാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
12 വയസ്സുകാരിയായ പെൺകുട്ടിയെ മുരിയാട് നിന്നും തട്ടി കൊണ്ടുപോയി മുരിയാട് അണ്ടി കമ്പനി പരിസരത്തുള്ള പാടത്തെ ബണ്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് പ്രതിയെ ശിക്ഷിച്ചത്. സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ആണ് ശിക്ഷ വിധിച്ചത്.
ആളൂർ ഇൻസ്പെക്ടർ ആയിരുന്ന രതീഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. സബ്ബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ, എഎസ്ഐമാരായ പ്രസാദ് , ധനലക്ഷമി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് സ്പെഷ്യൽ പോക്സോ കോടതി ചാലക്കുടിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബാബുരാജ് ഹാജരായി.
0 അഭിപ്രായങ്ങള്‍