സ്വർണം പവന് 160 രൂപ വർധിച്ച് 66,880 രൂപയിലേക്കെത്തി. ഇതോടെ സ്വർണവില 69000ത്തിലേക്ക് കടക്കുന്ന സ്ഥിതിയാണ് നിലവില്‍. ഇന്നലെ ഒറ്റയടിക്ക് പവന് 840 രൂപയാണ് വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സ്വർണവില ഇത്രയും ഉയരുന്നത്.ഒരു ഗ്രാം സ്വർണ്ണത്തിന് 20 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 8340 രൂപയില്‍ നിന്ന് 8360 ആയി വർദ്ധിച്ചിട്ടുണ്ട്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72400 രൂപ നല്‍കണം. ഒരു പവന് 63,520 രൂപ നിരക്കിലാണ് മാർച്ച് മാസത്തില്‍ സ്വർണവിപണി ആരംഭിച്ചത്. ആദ്യ ഒരാഴ്ച്ച കൂടിയും കുറഞ്ഞും നിന്നെങ്കിലും പിന്നീടങ്ങോട്ട് സ്വർണവിലയല്‍ റെക്കോർഡ് കുതിപ്പാണ് കാണാൻ കഴിഞ്ഞത്.പിന്നീടങ്ങോട്ട് 64000ത്തില്‍ കൂടിയും കുറഞ്ഞും നിന്ന് നിരക്ക് പെട്ടെന്നാണ് 66000ത്തിലേക്ക് കടക്കുന്നത്. യുഎസ് പ്രസിഡൻ്റെ ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ ആഗോള വിപണിയില്‍ കൂടുതല്‍ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലേക്കെത്തിയത്. വരും ദിവസങ്ങളിലും ഇതേ രീതിയില്‍ സ്വർണവില ഉയരുമെന്നാണ് വിലയിരുത്തലുകള്‍. ട്രംപിന്റെ നീക്കത്തിന് സമാനമായ രീതിയില്‍ മറ്റു രാജ്യങ്ങള്‍ തിരിച്ചടിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില റെക്കോർഡില്‍ തുടരുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഏപ്രിലോടെ വിവാഹ സീസണ്‍ തുടങ്ങുന്നതിനാല്‍ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരില്‍ സ്വർണത്തിൻ്റെ ഇപ്പോഴത്തെ വില കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയും ഉയർന്നിട്ടുണ്ട്. ഒരു കിലോ വെള്ളിക്ക് 1,14,100 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 114.10 രൂപയാണ് വെള്ളിക്ക് നല്‍കേണ്ടിവരിക.
0 അഭിപ്രായങ്ങള്‍