ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് എത്തി സ്വര്‍ണം വന്‍ കുതിപ്പ് നടത്തുന്നു. ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് സ്വര്‍ണം വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്.ഒരു ഗ്രം സ്വര്‍ണത്തിന് ഇന്ന് സംസ്ഥാനത്ത് 65 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 8360 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 8425 രൂപയായി വര്‍ധിച്ചു. ഇതാദ്യമായാണ് ഗ്രാം സ്വര്‍ണത്തിന്റെ വില 8400 പിന്നിടുന്നത്. പൊതുവെ സംസ്ഥാനത്ത് പവന്‍ നിരക്കിലാണ് സ്വര്‍ണം വാങ്ങിക്കാറുള്ളത്.ഇന്ന് പവനില്‍ 520 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി 67000 എന്ന നിരക്കും പവന്‍ പൊന്ന് ഭേദിച്ചു. ഇന്നലെ 66880 രൂപയായിരുന്നു ഒരു പവന്‍ പൊന്നിന്റെ വില. എന്നാല്‍ ഇന്ന് അത് 67400 രൂപയായി വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍