ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടകര മേഖല കമ്മിറ്റിയുടെ തിരിച്ചറിയൽ കാർഡ് വിതരണവും, സംസ്ഥാന, ജില്ല ഭാരവാഹികൾക്ക് സ്വീകരണവും നൽകി. പുതുക്കാട് വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡൻറ് എ.സി. ജോൺസൺ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ടി.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് അനിൽ തുമ്പയിൽ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. സുനിൽ പുണർക്ക, സുരേഷ് ഐശ്വര്യ, ഐ.ആർ. അരവിന്ദാക്ഷൻ, വി.ഡി. ബാസ്റ്റിൻ, സന്തോഷ് പൊന്നേത്ത്, ഷൈജു ഇമാജിനേഷൻ, സി.ജി. ടൈറ്റസ്, ജയിൻ ബേബി എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍