വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊരുതാം ലഹരിക്കെതിരെ എന്ന പേരിൽ പ്രചാരണ പരിപാടി ക്ക് മണ്ണംപേട്ടയിൽ തുടക്കമാകും. മണ്ണംപേട്ട പുണ്യ പ്രൊഡക്റ്റ്സും വി വൺ അസോസിയേറ്റ്സും ചേർന്ന് നടത്തുന്ന കാമ്പയിൻ ഞായറാഴ്ച്ച നാലിന് വൈദ്യശാലപ്പടിയിൽ കെ.കെ. രാമചന്ദ്രർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. ചാലക്കുടി ഡി.വൈ.എസ്.പി കെ. സുമേഷ് വിശിഷ്ടാഥിതിയായിരിക്കും.
തിങ്കളാഴ്ച്ച കരുവാപ്പടി നക്ഷത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പാലിയേറ്റീവ് രോഗികളുടെ സ്നേഹകൂട്ടായ്മ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സിനിമാ നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയാകും.
0 അഭിപ്രായങ്ങള്‍