എംഡിഎംഎയുമായി യുവാവ് പിടിയിൽ.പെരിഞ്ഞനം പടിഞ്ഞാറേവളവ് വെസ്റ്റ് സ്വദേശി അടിപറമ്പിൽ വീട്ടിൽ ആകാശ് (32) ആണ് പിടിയിലായത്.ആകാശിന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ 2013 ൽ കഞ്ചാവുമായും, 2024 ൽ എംഡിഎംഎയുമായി പിടികൂടിയതിന് കേസുകളുണ്ട്.കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ്കുമാർ ഡാൻസാഫ് സബ് ഇൻസ്പെക്ടർ പ്രദീപ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ലിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു, നിഷാന്ത് എന്നിവർ ചേർന്നാണ് ആകാശിനെ അറസ്റ്റ് ചെയ്തത്.
0 അഭിപ്രായങ്ങള്‍