തട്ടിപ്പു കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനൊരുങ്ങി കരുവന്നൂർ സഹകരണ ബാങ്ക്. പ്രാദേശിക സിപിഎമ്മിന്റെ സഹകരണത്തോടെ നടത്തിയ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി 20 ദിവസം കൊണ്ട് 1000 പേർ പണം നിക്ഷേപിച്ചു.ഒരു കോടിയിലേറെ രൂപ കിട്ടിയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപമാണ് വീടുകള്‍ തോറും കയറിയിറങ്ങി സ്വീകരിച്ചത്. 20 ദിവസത്തില്‍ സഹകരണ കണ്‍സോർഷ്യവും സർക്കാർ സഹായവും പോലുള്ള പദ്ധതികള്‍ കൊണ്ട് തത്കാലം പിടിച്ചു നില്‍ക്കാമെന്നല്ലാതെ നിക്ഷേപകരുടെ കുടിശ്ശിക പണം പൂർണമായി തിരികെ നല്‍കാനാവില്ല. നിക്ഷേപക്കുടിശ്ശിക പൂർണമായി നല്‍കാനായില്ലെങ്കില്‍ ജനങ്ങളുടെ വിശ്വാസം നേടാനുമാകില്ല.അതിനാലാണ് ഏറ്റവും യോജിച്ചതും ജനവിശ്വാസം നേടാനുതകുന്നതും ദീർഘകാലത്തേക്കുള്ളതുമായ സ്ഥിരനിക്ഷേപം എന്ന ആശയം പ്രാവർത്തികമാക്കിയത്. ആശയം ദീർഘകാലത്തേക്കുള്ളതാണെങ്കിലും ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളും കാര്യമായി കിട്ടിയിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍