പോലീസിനെ കബളിപ്പിച്ച് കുപ്രസിദ്ധ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു


തൃശൂരില്‍ നിന്ന് രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. വടക്കാഞ്ചേരിയിലെ മോഷണക്കേസില്‍ കോടതിയില്‍ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് പ്രതികൾ രക്ഷപ്പെട്ടത്.വടക്കാഞ്ചേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇവർ കടന്ന് കളഞ്ഞത്. ആലപ്പുഴ സ്വദേശികളായ വിനീതും രാഹുലുമാണ് പോലീസിനെ കബളിപ്പിച്ച്‌ മുങ്ങിയത്.റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടനെ വിലങ്ങ് ഊരിയിരുന്നു. ഈ സമയം ട്രെയിൻ വരികയും ഇവർ ഓടി രക്ഷപ്പെടുകയുമായിരുന്നു.. ഇരുവരേയും പിടികൂടാൻ പൊലീസിൻ്റെ തിരച്ചില്‍ ഊ‍ർജിതമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍