യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ


യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തു. മതിലകം സ്വദേശി തപ്പിള്ളി വീട്ടിൽ 23 വയസുള്ള നസ്മൽ ആണ് അറസ്റ്റിലായത്.
വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശിയായ തിരുവണ്ണാൻപറമ്പിൽ വീട്ടിൽ 29 വയസുള്ള അജീഷിനെയാണ് ഇയാൾ ചുറ്റികകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചത്.
2024 ആഗസ്റ്റ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.അജീഷിന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ നസ്മലിന്റെ സുഹൃത്ത് എടുത്തുകൊണ്ട് പോയത് തിരികെ ചോദിച്ചതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം.
അടിപിടി, കവർച്ച, തട്ടിപ്പ് തുടങ്ങി 4 കേസുകളിൽ പ്രതിയാണ് നസ്മൽ.
വാടാനപ്പള്ളി എസ്ഐ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍