ചേലക്കര ഭൂതാട്ടുകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര സ്വദേശി 39 വയസ്സുള്ള ജയൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ജയനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ മൃതദേഹം ഭൂതാട്ടുകുളത്തിൽ കണ്ടെത്തുകയായിരുന്നു. വടക്കാഞ്ചേരി ഫയർഫോഴ്സും ചേലക്കര പോലീസും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
0 അഭിപ്രായങ്ങള്‍