കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച ഗുണ്ട പോട്ട മോസ്കോ സ്വദേശി കുറ്റിലാംകൂട്ടം വീട്ടില്‍ സനല്‍ (34) അറസ്റ്റിലായി.ആറുമാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ചാലക്കുടി, മോസ്കോ നഗർ, പനമ്ബിള്ളി കോളജ് എന്നീ സ്ഥലങ്ങളില്‍ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് സനലിനെ അറസ്റ്റ് ചെയ്തത്.ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചു കൊണ്ടിരിക്കെയാണ് സനല്‍ നിയലംഘനം നടത്തിയതായി കണ്ടെത്തുകയും ചാലക്കുടി എസ് എച്ച്‌ഒഎം കെ.സജീവ് അറസ്റ്റ് ചെയ്തത്.സ്പെഷല്‍ ബ്രാഞ്ച് സബ്ബ് ഇന്‍സ്പെക്ടര്‍ മുരുകേഷ് കടവത്ത്, ചാലക്കുടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസർമാരായ രതീഷ്, സുരേഷ് കുമാര്‍ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.സനലിന് ചാലക്കുടി പോലിസ് സ്റ്റേഷനില്‍ 2014, 2019 വർഷങ്ങളില്‍ ഓരോ അടിപിടി കേസും 2024 ല്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീയെ മാനഹാനി വരുത്തിയ കേസും മാള പോലിസ് സ്റ്റേഷനില്‍ 2023 ല്‍ ഒരു വധ ശ്രമ കേസും കൊടകര പോലിസ് സ്റ്റേഷനില്‍ 2024 ല്‍ ഒരു അടിപിടികേസും അടക്കം 12 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.