വരന്തരപ്പിള്ളി പഞ്ചായത്തിന് മുൻപിൽ കോൺഗ്രസ് ധർണ്ണ


സെക്രട്ടേറിയേറ്റിന് മുൻപിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി.
കോൺഗ്രസ്‌ വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ്ണ മുൻ ബ്ലോക്ക് പ്രസിഡന്റ്‌ ഡേവിസ് അക്കര ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ ഇ.എം. ഉമ്മർ അധ്യക്ഷത വഹിച്ചു.നേതാക്കളായ പി.ടി. വിനയൻ, ബിജു അമ്പഴക്കാടൻ, ഔസേഫ് ചെരടായി, പി. ഗോപാലകൃഷ്ണൻ, ജയശ്രീ കൊച്ചുഗോവിന്ദൻ, ജോജോ പിണ്ടിയാൻ, സുധിനി രാജീവ്, ബിജു കുന്നേൽ എന്നിവർ സംസാരിച്ചു.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍