ഭണ്ഡാരം പൊളിച്ച്‌ മോഷണം;പ്രതി പിടിയിൽ


കേച്ചേരി പെരുമണ്ണ് പിഷാരിക്കല്‍ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച്‌ മോഷണം നടത്തിയ പ്രതി പിടിയില്‍.18ന് രാത്രിയിലാണ് ക്ഷേത്രത്തിലെ വാതിലുകളുടെ ലോക്ക് പൊളിച്ചു നീക്കുകയും അകത്തു കയറി രണ്ടു ഭണ്ഡാരങ്ങളിലേയും ഓഫീസ് മുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചത്.ആലുവയില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി വലിയപറമ്പിൽ വീട്ടില്‍ വിബിൻ(24) ആണ് പിടിയിലായത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിലെ ഫിംഗർ പ്രിന്‍റും പ്രതിയുടെ ഫിംഗർപ്രിന്‍റിന്‍റെെയും അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു കേസില്‍ ആലുവയില്‍ പിടികൂടിയ പ്രതിയെ അവിടെ നിന്ന് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് കുന്നംകുളം അഡീഷണല്‍ ഇൻസ്പെക്ടർ പോളിയുടെ നേതൃത്വത്തിലുള്ള സംഘം കേച്ചേരിയിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍