ഇന്റർനാഷണല്‍ കണ്‍വൻഷൻ സെന്റർ, മള്‍ട്ടിപ്ലസ് തിയേറ്റർ കോംപ്ലക്‌സ് എന്നിവയടക്കം പീച്ചി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് ബൃഹദ് പദ്ധതി.നിർമ്മാണഘട്ടങ്ങള്‍ ആസൂത്രണം ചെയ്യാൻ മന്ത്രിതല യോഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി. ഇതു സംബന്ധിച്ച മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. ഓരോ പ്രവൃത്തിയിലും സർക്കാർ ഫണ്ട്, കിഫ്ബി, പി.പി.പി സഹായം എന്നിവയില്‍ നിർമ്മാണ നിർവഹണം പൂർത്തിയാക്കാവുന്നവ ഇനം തിരിച്ച് സമർപ്പിക്കും. പല സ്ഥലത്തും പഴയ കെട്ടിടങ്ങളിലുമായി പ്രവർത്തിക്കുന്ന വിവിധ ഓഫീസുകള്‍ പുതിയൊരു സമുച്ചയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതിയും പീച്ചി വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്ന കാര്യവും പരിഗണിക്കും.
പദ്ധതി: ഡാമിന്റെ 86 ഏക്കർ ഭൂമിയില്‍
നിർമ്മാണം: 9 സോണുകളില്‍
പ്രവേശന കവാടത്തിനോട് ചേർന്ന ആദ്യ സോണില്‍: ഇന്റർനാഷണല്‍ കണ്‍വൻഷൻ സെന്റർ, മള്‍ട്ടിപ്ലസ് തിയേറ്റർ കോംപ്ലക്‌സ്, പാർക്കിംഗ് ഏരിയ.
രണ്ടാം സോണില്‍: എൻട്രൻസ് പ്ലാസയും ടിക്കറ്റ് കൗണ്ടറും.
മൂന്നില്‍: എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് (കെ.ഇ.ആർ.ഐ) അഡ്മിൻ ബ്ലോക്ക്, ഹോസ്റ്റല്‍, ട്രേഡിംഗ് സെന്റർ, ലാബ്, ക്വാർട്ടേഴ്‌സ്, പാർക്കിംഗ്.
നാലില്‍: സെൻട്രല്‍ പാർക്കിംഗ് സോണ്‍, പൊതു ശൗചാലയം, ക്ലിനിക്ക്, സർവീസസ്.
അഞ്ചില്‍: ഷോപ്പിംഗ് സ്ട്രീറ്റ്, കിയോസ്‌ക്‌സ്, ഫുഡ് കോർട്ടുകള്‍, റസ്റ്ററന്റുകള്‍
ആറില്‍: അമ്യൂസ്‌മെന്റ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, റോളർ കോസ്റ്റർ
ഏഴില്‍: ഓപ്പണ്‍ എയർ തിയേറ്റർ, പ്രീ വെഡ്ഡിങ് ഷൂട്ടിങ് സ്‌പോട്ട്, സൈക്കിളിങ് ട്രാക്ക്, ലാൻഡ്‌സ്‌കേപ്ഡ് പാർക്ക്, മ്യൂസിക്കല്‍ ഫൗണ്ടൻ
എട്ടില്‍: പീച്ചി ഹൗസ് റസ്റ്റോറേഷൻ. അഡീഷണല്‍ മുറികള്‍ ഉള്ള കെട്ടിടം, റസ്റ്റോറന്റ്‌സ്, കിച്ചണ്‍, ഗാർഡൻ
ഒമ്പതിൽ: ഡാം ലൈറ്റിംഗ്, പനോരമിക് ഗ്ലാസ് ലിഫ്റ്റ്, ഡാം സൗണ്‍സ്ട്രീം ഗാർഡൻ, വാച്ച് ടവർ, ഗ്ലാസ് ബ്രിഡ്ജ്, സിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, കഫറ്റേരിയ
ഒന്നാംഘട്ടം ഈ വർഷം
ഒന്നാംഘട്ട പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കും വിധം നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രിമാർ നിർദേശിച്ചു.
ഒല്ലൂർ നിയോജക മണ്ഡലം എം.എല്‍.എ കൂടിയായ റവന്യൂ മന്ത്രി കെ രാജൻ, ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തില്‍ നിയമസഭാ മന്ദിരത്തില്‍ നടന്ന യോഗത്തില്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍