പറപ്പൂക്കര നന്തിക്കര സൗഹൃദ റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ,
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
കാർത്തിക ജയൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കെ.സി. പ്രദീപ്, സി.യു. സന്തോഷ്, സി.ഡി. ജൂനിഷ് എന്നിവർ സംസാരിച്ചു.
പറപ്പൂക്കര പഞ്ചായത്ത് 12,14,789 രൂപയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും ചിലവഴിച്ചാണ് റോഡ് നിർമിച്ചത്.
0 അഭിപ്രായങ്ങള്‍