20 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്ക് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആളൂർ വെള്ളാംചിറയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി രാജേഷ്,ചാലക്കുടി കിഴക്കേ പോട്ട അറക്കൽ മാളക്കാരൻ വീട്ടിൽ രഞ്ജു എന്നിവരെയാണ് തൃശ്ശൂർ നാലാം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. ജഡ്ജ് കെ.വി. രജനീഷ് ശിക്ഷ വിധിച്ചു. കേസിലെ മൂന്നാം പ്രതിയെ വെറുതെ വിട്ടു.
2021 ഓഗസ്റ്റിൽ മുരിങ്ങൂരിലാണ് കേസിനാസ്പദമായ സംഭവം.
പ്രോസിക്യൂഷന് വേണ്ടി 22 സാക്ഷികളെ വിസ്തരിച്ചു. 67 രേഖകൾ ഹാജരാക്കി.
പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ എം.കെ. ഗിരീഷ് മോഹൻ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സോളി ജോസഫ്, അഡ്വ. ഡിനി ലക്ഷ്മൺ എന്നിവർ ഹാജരായി.