ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് 1.34 കോടി തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ


ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയുടെ 1,34,5000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.മൂന്നുപീടിക സ്വദേശി കാക്കശ്ശേരി വീട്ടില്‍ റനീസിനെയാണ് (26) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി വാട്സ്‌ആപ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യിപ്പിച്ച്‌ ഷെയർ ട്രേഡിങ് നടത്തുന്നതിനുള്ള ലിങ്കും നിർദേശങ്ങളും ഗ്രൂപ് അഡ്മിൻമാർ പല ദിവസങ്ങളിലായി അയച്ചുകൊടുത്തു. തുടർന്ന് സെപ്റ്റംബർ 22 മുതല്‍ ഒക്ടോബർ 31 വരെ പല തവണകളായി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്കായി 1,34,50,000 രൂപ നിക്ഷേപം നടത്തിക്കുകയായിരുന്നു.ഇതിലുള്‍പ്പെട്ട 22,20,000 രൂപ റെനീസിന്റെ അക്കൗണ്ടിലേക്കാണ് അയപ്പിച്ചിരുന്നത്. ഈ തുക പിൻവലിച്ച്‌ പ്രതികള്‍ക്ക് നല്‍കി അതിന്റെ കമീഷനായി 15,000 രൂപ കൈപ്പറ്റി തട്ടിപ്പുസംഘത്തിന് സഹായം ചെയ്തുകൊടുക്കുന്ന ഏജന്റായി പ്രവർത്തിച്ചുവന്നതിനാണ് റെനീസിനെ അറസ്റ്റ് ചെയ്തത്.റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, സൈബർ എസ്.എച്ച്‌.ഒ വർഗീസ് അലക്സാണ്ടർ, എസ്.ഐ ബെന്നി ജോസഫ്, ഗ്രേഡ് എ.എസ്.ഐ അനൂപ് കുമാർ, സീനിയർ സി.പി.ഒ അജിത് കുമാർ, സി.പി. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price