യുവാക്കളെ കരിങ്കല്ലുക്കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ.ലോകമലേശ്വരം കാരൂർ മഠം സ്വദേശിയായ കുന്നത്ത് പടിക്കൽ വീട്ടിൽ തനൂഫ്, മേത്തല കടുക്കച്ചുവട് സ്വദേശിയായ മാണിക്കകത്ത് വീട്ടിൽ ജിത്തുരാജ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ടി.കെ.എസ്.പുരത്തുള്ള ബാറിന് മുൻവശത്തവെച്ച് ഏപ്രിൽ 4 നായിരുന്നു സംഭവം.ആനാപ്പുഴ ഫിഷർമെൻ കോളനി സ്വദേശികളായ അരയാശ്ശേരി വീട്ടിൽ കൃഷ്ണപ്രസാദ്, ചൂളക്കാപറമ്പിൽ വീട്ടിൽ സിജീഷ് എന്നിവരെയാണ് ഇവർ കരിങ്കല്ലുകൊണ്ട് തലയിലും, ഇരുമ്പ് പൈപ്പുകൊണ്ടും അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവർ.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
യുവാക്കളെ കരിങ്കല്ലുക്കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ
bypudukad news
-
0