ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 275 രൂപയും ഒരു പവന് 2200 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഗ്രാം സ്വര്‍ണവില 9290 രൂപയും പവന്‍ വില 74320 രൂപയുമായി. 24 കാരറ്റ് സ്വര്‍ണം ഒരു കിലോ ഗ്രാമിന് ഒരു കോടി രൂപയ്ക്ക് മുകളിലായി. പത്ത് ഗ്രാമിന് ആദ്യമായി ഒരു ലക്ഷമായി ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം രണ്ടാഴ്ചയ്ക്കിടെ 8520 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.രണ്ടാഴ്ചയ്ക്കിടെ ഇത്രയും വലിയ വര്‍ധന സ്വര്‍ണ വിലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7650 രൂപയാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ വില ഗ്രാമിന് 109 രൂപയില്‍ തന്നെ നില്‍ക്കുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന കണക്കാണ് വിപണിയില്‍ നിന്നുള്ളത്.