കള്ള് ഷാപ്പിലുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ.എടത്തിരുത്തി കല്ലുങ്കടവ് സ്വദേശിയായ പട്ടാട്ട് വീട്ടിൽ ഷജീർ, വലപ്പാട് മുരിയാംതോട് സ്വദേശി കണ്ണോത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച വൈകിട്ട് പുളിക്കകടവ് ഷാപ്പിലാണ് സംഭവം. വെട്ടേറ്റ വലപ്പാട് സ്വദേശി പതിയാശ്ശേരി വീട്ടിൽ ഷിയാസ് ചികിത്സയിലാണ്. ഷജീറിൻ്റെ പേരിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ 3 അടിപിടി കേസുകളും, ഉണ്ണികൃഷ്ണൻ്റെ പേരിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ 2 അടിപിടി കേസുകളുമുണ്ട്.പ്രതികളെ റിമാൻ്റ് ചെയ്തു.
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ
bypudukad news
-
0