സ്വർണ്ണവിലയിൽ നേരിയ കുറവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 69,760 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. 8,720 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഏപ്രില്‍ 12നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 70,000 കടന്നത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,160 രൂപയായിരുന്നു. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ഇതേ തുകയ്ക്ക് വില്‍പന നടന്ന സ്വര്‍ണം ഏപ്രില്‍ 14 വിഷു ദിനത്തില്‍ 7,040 രൂപയിലേക്ക് താഴ്ന്നിറങ്ങി.