വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില.ഇന്ന് ഒരു പവന് 700 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 70,520 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 280 രൂപ കുറഞ്ഞ് വില 69,760 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്.ഒരു ഗ്രാമിന് ഇന്ന് 95 രൂപ വർധിച്ച് 8815 രൂപയിലെത്തി. കഴിഞ്ഞ ദിവസം വിലയില്‍ നേരിയ ഇടിവുണ്ടായത് ആഭരണപ്രേമികള്‍ക്ക് അല്പം ആശ്വാസം നല്‍കിയിരുന്നു. ഏപ്രില്‍ 12നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 70,000 കടന്നത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,160 രൂപയായിരുന്നു. തുടർച്ചയായ രണ്ട് ദിവസം ഇതേ നിലയില്‍ തുടരുന്നതിന് പിന്നാലെ വിഷു ദിനമായ ഏപ്രിലിന് വിലയില്‍ നേരിയ ഇടിവുണ്ടായി. എങ്കിലും വില 70000ത്തില്‍ നിന്നും കുറഞ്ഞിരുന്നില്ല. തുടർന്ന് ഇന്നലെ വീണ്ടും സ്വർണവിലയില്‍ 280 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇതാണ് വീണ്ടും ഒറ്റയടിക്ക് വർധിച്ചിരിക്കുന്നത്.