സംസ്ഥാനത്ത് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 496 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 8,940 രൂപയാണ് ഇന്നത്തെ വില.ഇതോടെ ഒരു പവൻ സ്വർണത്തിന് 71,520 രൂപയായി. ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ സ്വര്‍ണത്തിന് 4000ലധികം രൂപ വര്‍ധിച്ചിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണത്തിന്റെ വില കുറയാന്‍ തുടങ്ങിയത്.