ടെംമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവർ മരിച്ചു


ടെംമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവർ മരിച്ചു.പാറക്കോവില്‍ മൂലേക്കാട്ടില്‍ ശ്രീധരൻ മകൻ സുധീഷ് കുമാർ(46) ആണ് മരിച്ചത്. ഓട്ടോയില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനിടയില്‍ ചൊവ്വൂരില്‍ വച്ചാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ സുനീഷിനെ തിരുവുള്ളക്കാവ് ദേവസ്വം ആംബുലൻസ് പ്രവർത്തകർ സ്വകാര്യആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സംസ്കാരം ഇന്ന് മൂന്നിന് വടൂക്കര എസ്‌എൻഡിപി ശ്മശാനത്തില്‍. ഭാര്യ: രമ്യ. മക്കള്‍: അർഷിദേവ്, അൻഷിക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price