രാസലഹരി വിൽപ്പനക്കാരനെ ബാംഗ്ളൂരുവിൽ നിന്ന്‌ അറസ്റ്റ് ചെയ്തു


തൃശൂരിൽ 47 ഗ്രാം രാസലഹരിയുമായി ചാവക്കാട് സ്വദേശികൾ പിടിയിലായ കേസിൽ ഇവർക്ക് മയക്കുമരുന്ന് വിൽപ്പന നടത്തിയ ബാംഗ്ലൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ.ബാംഗ്ളൂരു ഹോരമാവ് അഗ്ര സ്വദേശി ഭരത് (27)നെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.കേസിൻ്റെ തുടർ അന്വേഷണത്തിലാണ് രാസലഹരി വിൽപ്പനക്കാരനായ ഇയാളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.തുടർന്ന്
അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ്റെ നിർദേശത്തിൽ ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബാംഗ്ളൂരിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെ്കടർ ബിപിൻ പി നായർ, അസിസ്റ്റൻറ് സബ് ഇൻസ്പെ്കർ പി.പി. മഹേഷ്കുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ആർ. സൂരജ്, സിവിൽ പോലീസ് ഓഫീസർമാരായ പി.ഹരീഷ്കുമാർ, വി.ബി. ദീപക്, എം.എസ്. അജ്മൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price