പറപ്പൂക്കര മട്ട വിപണിയിലേക്ക്


പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളിൽ നിന്ന് നെല്ല് ശേഖരിച്ച് അഗ്രിടെക്‌നിഷ്യൻമാരുടെ നേതൃത്വത്തിൽ അരിയാക്കി വിപണിയിൽ ഇറക്കുന്ന പറപ്പൂക്കര മട്ടയുടെ വിപണനം ആരംഭിച്ചു. കെ. കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇ. കെ.അനൂപ് അധ്യക്ഷത വഹിച്ചു.ആദ്യ വിൽപ്പന വാർഡ് മെമ്പർ കെ.കെ. രാജന് നൽകി എംഎൽഎ നിർവഹിച്ചു.
കാർഷിക കർമ്മസേന സെക്രട്ടറി ദിനേഷ് വെള്ളപ്പാടി, പ്രസിഡന്റ്‌ കെ. സുധാകരൻ, കൃഷി ഓഫീസർ എം.ആർ. അനീറ്റ എന്നിവർ സംസാരിച്ചു. 10കിലോ പാക്കറ്റിൽ ലഭിക്കുന്ന അരിയുടെ വില 700 രൂപയാണ്. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രി വെജിറ്റബിൾ കിയോസ്ക്കിലും കൃഷി ഓഫീസിലും പറപ്പൂക്കര മട്ട ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price