വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ


ചേറ്റുവയില്‍ നിന്ന് കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി സ്വദേശി മാണിക്ക്യത്തിനെയാണ് പിടികൂടിയത്.പട്രോളിംഗിനിടെ ചേറ്റുവ ഷാ ഇന്‍റർനാഷണല്‍ ഓഡിറ്റോറിയത്തിന് സമീപം പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ച മാണിക്ക്യത്തിനെ പരിശോധിച്ചപ്പോഴാണ് മടിക്കുത്തില്‍ പ്ലാസ്റ്റിക് കവറില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി, റഫീഖ്, സീനിയർ സിവില്‍ പോലീസ് ഓഫീസർ ജിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price