പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ.കോടാലി സ്വദേശി പുത്തൻവീട്ടിൽ ഗോപാൽ (28) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
വീട്ടുമുറ്റത്തു കുട്ടികള്‍ കളിക്കുന്നിടത്തേക്കുവന്ന് ഇയാൾ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവശേഷം പല ഉള്‍വഴികളിലൂടെ രക്ഷപ്പെട്ട ഇയാളെ കഴിഞ്ഞദിവസം രാത്രി കോടാലി മൂന്നുമുറിയില്‍നിന്നാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
കോടതില്‍ ഹാജരാക്കിയ ഗോപാലിനെ റിമാൻ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ആളൂര്‍ എസ്‌ഐ എം. അഫ്‌സല്‍, എഎസ്‌ഐ വി.എം. മിനിമോള്‍, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്‍, സിപിഒ കെ.എസ്. ഉമേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.