കുളിർമ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി


എനർജി മാനേജ്‌മന്റ് സെന്റർ, ആഗോള താപനത്തെ  പ്രതിരോധിക്കാൻ  നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന കുളിർമ - കൂൾ റൂഫ് ടെക്നോളജി ബോധവൽക്കരണ പരിപാടിക്ക്  നെന്മണിക്കരയിൽ തുടക്കമായി. എനർജി മാനേജ്മെൻ്റ് സെൻ്റർ ജില്ലാ റിസോഴ്സ് കോർഡിനേറ്റർ ഡോ. ടി.വി. വിമൽകുമാർ ആഗോള താപനം - അർബർ ഹീറ്റ് ഐലാൻഡ് പ്രഭാവം - കൂൾ റൂഫ് സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ സെമിനാർ  നയിച്ചു.  എനർജി മാനേജ്‌മന്റ് സെന്റർ  ഗവ. കേരള,  സെന്റർ ഫോർ എനർജി സ്റ്റഡീസ് സെയ്ന്റ് തോമസ് കോളേജ് തൃശ്ശൂർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നെന്മണിക്കരയിൽ കെ.കെ. രാമചന്ദ്രൻ എൽഎൽഎ നിർവഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. തലോർ സർവീസ്  സഹകരണ ബാങ്ക് പ്രസിഡൻ്റ് എ.ജി. ഷൈജു, ഗ്രാമപഞ്ചായത്തംഗങ്ങൾ, അംഗനവാടി, കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price