വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.അഴിക്കോട് സ്വദേശി കൂട്ടിക്കൽ വീട്ടിൽ സുജേഷ് (47) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
യുവതി വിവാഹ മോചിതയായതിനുശേഷം സുജേഷ് സൗഹൃദം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലൈഗികമായി പീഡിപ്പിച്ചതെന്നും തുടർന്ന് വിവാഹം കഴിക്കാതെ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ.അരുൺ, സബ് ഇൻസ്പെക്ടർ സലീം, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷമീൻ, ഗോപേഷ്, അഖിൽ രാജ്, നീതി ഭാസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരുവാക്കിന്റെ പുറത്ത് എല്ലാം കൊടുക്കും വിവാഹം കഴിയുന്നത് വരെ വൈറ്റ് ചെയ്യാൻ നേരമില്ലാത്തവർക്ക് ഇതല്ല ഇതിലപ്പുറം സംഭവിക്കുന്നത് ആദ്യമായിട്ടല്ല എന്നിട്ടും പഠിക്കാത്തവർ ഇതിൽ പുരുഷൻ ചെയ്തതെറ്റ് അവൾ ആഗ്രഹിച്ചത് അല്ലെ ചെയ്തുകൊടുത്തത് അത് കൊണ്ട് കുറ്റക്കാരനാക്കുന്നത് ശരിയല്ല
മറുപടിഇല്ലാതാക്കൂപരസ്പര സമ്മതത്തോടെ നടക്കുന്ന സംഭവങ്ങൾ പീഡനം ആവുന്നത് എങ്ങിനെയെന്ന് മനസ്സിലാവുന്നില്ല... ഒന്നുമറിയാത്ത കൊച്ചുകുട്ടികൾ ഒന്നുമല്ലലോ
മറുപടിഇല്ലാതാക്കൂ