മദ്യലഹരിയിൽ പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയയാൾ അറസ്റ്റിൽ.ചാലക്കുടി മേച്ചിറ സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ രതീഷ് കുമാറിനെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെയും സിവിൽ പോലീസ് ഓഫീസർമാരായ അജിൻ, സുരേഷ് എന്നിവരുടെയും ഔദ്ദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് കേസ്.