ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.
അതിരപ്പിള്ളി വെറ്റിലപാറ പുല്ലാർകാട്ടിൽ വീട്ടിൽ അജയൻ (42) ആണ് അറസ്റ്റിലായത്.
ഷോളയാർ മയിലാടുംപാറയിൽ വെച്ച് ഫോറസ്റ്റ്കാർ സഞ്ചരിച്ചിരുന്ന ജീപ്പിൽ വാഹനം കൊണ്ടുവന്നിടിച്ച് നിർത്തി ഫോറസ്റ്റ് വാഹനത്തിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയെ വെട്ടുകയായിരുന്നു.ഫോറസ്റ്റ് ജീപ്പിന് 5000 രൂപയുടെ നഷ്ടം വരുത്തിയിട്ടുണ്ട്.
മലക്കപ്പാറ ഇൻസ്പെക്ടർ എച്ച്.എൽ. സജീഷ് സബ്ബ് ഇൻസ്പെക്ടർമാരായ താജുദ്ദീൻ, ഷാജു, സിവിൽ പോലീസ് ഓഫിസർമാരായ ശ്യാം കുമാർ, രതീഷ്, അനിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.